കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ നാളെ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) അറിയിച്ചു.
വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട് . പിഞ്ചോമനയുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കാം. മത്സരത്തിൽ 20 പേരെ തിരഞ്ഞെടുക്കും. നാളെ കൊച്ചി മെട്രോ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.