ടോക്യോ: ഒളിമ്പിക്സിനെത്തുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനും 14 ദിവസത്തെ ക്വാറന്റൈൻ ഒഴിവാക്കി ജപ്പാൻ. പകരം രാജ്യത്ത് പ്രവേശിക്കുന്നതിനു മുൻപ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അടുത്തവർഷം ജൂലൈയിൽ ആരംഭിക്കുന്ന ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കായികതാരങ്ങൾക്കും മറ്റുള്ളവർക്കും ഉള്ള കൊവിഡ് പ്രോട്ടോക്കോൾ തയ്യാറാക്കിയത്. വിദേശ കാണികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കാണികൾക്ക് 14 ദിവസത്തേ ക്വാറന്റൈൻ ഏർപ്പെടുത്തുന്നത് സാധ്യമല്ലെന്നാണ് നിരീക്ഷണം. ഇത് സംബന്ധിച്ച് അടുത്തവർഷം അന്തിമ തീരുമാനമെടുക്കുമെന്ന് ജപ്പാൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.