തീരുമാനമാകാതെ റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചകള്‍ തുടരുന്നു: മൂന്നാം വട്ടവും കഴിഞ്ഞു; ഇനി വ്യാഴാഴ്ച

തീരുമാനമാകാതെ റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചകള്‍ തുടരുന്നു: മൂന്നാം വട്ടവും കഴിഞ്ഞു; ഇനി വ്യാഴാഴ്ച

ബെലാറൂസ്: റഷ്യ ഉക്രെയ്ൻ മൂന്നാം വട്ട സമാധാന ചർച്ചയും കൃത്യമായ തീരുമാനമില്ലാതെ പിരിഞ്ഞു. ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം ഏഴരയോടെയാണ് ചർച്ച ആരംഭിച്ചത്. തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനാവാത്ത രണ്ട് ചർച്ചകൾക്ക് ശേഷമാണ് മൂന്നാം വട്ട ചർച്ച നടന്നത്.

അതേസമയം റഷ്യയുടെയും ഉക്രെയ്ന്റെയും വിദേശകാര്യമന്ത്രിമാർ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. മൂന്നു പ്രാവശ്യം ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനായില്ല. ഇതിന് പുറമേയാണ് വിദേശകാര്യമന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന വ്യാഴാഴ്ചത്തെ ചർച്ച.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവും, ഉക്രെയ്ൻ വിദേശകാര്യ  ദിമിത്രോ കുലേബയും തുർക്കിയുടെ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും. യുദ്ധം തുടങ്ങിയ ശേഷമുള്ള എറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചയാണിത്. സാമ്പത്തിക രംഗത്തെ തകർച്ച മുന്നിൽ കണ്ടാണ് തുർക്കിയുടെ ഇടപെടൽ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.