കൈറോ : ഈജിപ്തിലെ സിനായി ദ്വീപില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്താരാഷ്ട്ര സമാധാന സേനയിലെ എട്ട് സൈനിക അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു. ആറ് അമേരിക്കന്‍ സൈനികരും, ഫ്രാന്‍സ്, ചെക്ക്‌റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ ഓരോ സൈനികരുമാണ് മരിച്ചത്.
പതിവ് നിരീക്ഷണ പറക്കലിനിടയിലാണ് അപകടം. 13 രാജ്യങ്ങളില്‍ നിന്നുള്ള 1,154 സൈനികരാണ് ഈജിപ്തില്‍ അന്താരാഷ്ട്ര സമാധാന സേനയുടെ ഭാഗമായുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.