ദുബായ്: യുഎഇയില്‍ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1168 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 35,815 ആണ് സജീവ കോവിഡ് കേസുകള്‍. 302,508 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 883,593 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.854,476 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 140.4 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.