മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. ഇന്ന് ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. ഇന്നു പുലർച്ചെ രണ്ടു മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണക്കാട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. നേരത്തെ ഇന്നു രാവിലെ 9നാണു കബറടക്കം നിശ്ചയിച്ചരുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരാലി ശിഹാബ് തങ്ങളുടെ അന്ത്യം.