ദുബായ്: യുഎഇയില്‍ ഇന്ന് പൊടിനിറഞ്ഞ അന്തരീക്ഷം അനുഭവപ്പെടും, ആകാശം മേഘാവൃതമായിരിക്കും, ചൂട് കൂടാനുളള സാധ്യതയുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.