പൊന്നിന്റെയൊരു പോക്ക്!.. ഇന്ന് പവന് 1,040 രൂപ കൂടി 40,560 രൂപയായി

പൊന്നിന്റെയൊരു പോക്ക്!.. ഇന്ന് പവന് 1,040 രൂപ കൂടി 40,560 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് 40,000 രൂപയാണ് ഇന്ന് കടന്നത്. പവന് 1040 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 130 രൂപയുടെ വര്‍ധിച്ചത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഈമാസം ഇതുവരെ 3000ലധികം രൂപയാണ് വര്‍ധിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.