കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും ഇ ശ്രീധരന്‍. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്നാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് കാരണം. സര്‍ക്കാര്‍ ഗ്രൗണ്ട് സര്‍വേ നടത്തിയിട്ടില്ല. 20,000ത്തിലധികം പേര്‍ കുടിയൊഴുപ്പിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡിപിആറില്‍ വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ആലുവ കീഴ്മാട് നിലമേലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം ഉണ്ടായി. ഉദ്യോഗസ്ഥരെ തടഞ്ഞ സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ നടന്ന പ്രതിഷേധത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലിടാന്‍ എടുത്ത കുഴിയുടെ സമീപത്ത് കിടന്നായിരുന്നു എഴുപതുകാരി പ്രതിഷേധം അറിയിച്ചത്.