കാത്തിരിപ്പിനു ശേഷം യൂറോക്കപ്പ് യോഗ്യതനേടി സ്കോട്ട്ലാന്റ്

കാത്തിരിപ്പിനു ശേഷം യൂറോക്കപ്പ് യോഗ്യതനേടി സ്കോട്ട്ലാന്റ്

നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു ശേഷം യൂറോക്കപ്പ് യോഗ്യതനേടി സ്കോട്ട്ലാന്റ്.യോഗ്യതമത്സരത്തിൽ സെർബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സ്കോട്ട്ലാന്റ് ഈ ചരിത്രനേട്ടം കൈവരിച്ചത്.മത്സരത്തിൽ 52ആം മിനുട്ടിൽ സ്‌കോട്ട്ലാന്റ് ആദ്യഗോൾ നേടിയപ്പോൾ 90 മിനുട്ടിൽ ജോവിച്ചിലൂടെ സെർബിയ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ അഞ്ചു കിക്കുകളും സ്‌കോട്ടലാന്റ് ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ കിക്കെടുത്ത സെർബിയൻ താരം മിട്രോവിച്ചിനു പിഴച്ചതോടെ സെർബിയ പരാജയപ്പെടുകയായിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.