തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപെട്ട സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ' കേരളത്തിലെ പോലും പരാജയത്തിന് കാരണം തെരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണെന്ന് സതീശന്‍ പറഞ്ഞു.
ഭരണകക്ഷിയായ ബിജെപി ഇന്ത്യയിലെ ഏതു രാഷ്ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി കൃത്യമായിട്ട് അവരത് ചെയ്യുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ആവശ്യത്തിലധികം പണം ബിജെപി ചിലവഴിക്കുന്നുണ്ട്.
എല്ലാവിധ സംവിധാനങ്ങളും അവര്‍ ഒരുക്കുന്നുണ്ടെന്നു സതീശന്‍ പറഞ്ഞു.
ബിജെപിക്ക് ആകെയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണ്. ഭരണത്തിലല്ല അവരുടെ ശ്രദ്ധ. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തത് ഏതെന്ന് നോക്കി എല്ലാ നേതാക്കന്മാരും അവിടേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏതു തെരഞ്ഞെടുപ്പായാലും ശ്രദ്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വി.ഡി സതീശന്‍ പറഞ്ഞു.