മോസ്‌കോ: റഷ്യ - ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിലെ ഇന്ത്യന്‍ എംബസി അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റഷ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, തങ്ങള്‍ ഈ യുദ്ധ സാഹചര്യത്തില്‍ രാജ്യം വിടേണ്ടി വരുമോയെന്ന് എംബസിക്ക് ആശങ്ക അറിയിച്ചെഴുതിയ കത്തിനാണ് എംബസി നിർദ്ദേശം നൽകിയത്.
'രാജ്യം വിടാന്‍ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനല്‍കുന്നു എങ്കിലും, റഷ്യയില്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസങ്ങളുള്ളതിനാല്‍, അത്തരം ആശങ്കകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാമെന്ന്' എംബസി അറിയിച്ചു.