സി.പി.ഐ.എം പോളിറ്റ്‌ ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

സി.പി.ഐ.എം പോളിറ്റ്‌ ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് തയാറാക്കലാണ് പ്രധാന അജണ്ട. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ സംഘടന റിപ്പോർട്ട് ചർച്ച ചെയ്യും.

ഈ മാസം 25, 26, 27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടക്കും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഐ യുടെ മൂന്ന് ദിവസത്തെ നാഷണൽ കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കമാകും.

കണ്ണൂരിൽ ഏപ്രിൽ ആറ് മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുക. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സിപിഎം ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.