ഉക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏർപ്പെടുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ ചാണ്ടി

ഉക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏർപ്പെടുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഉക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു.

ഉക്രെയ്നില്‍ തുടര്‍ പഠനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും സാങ്കേതികമായ നടപടി ക്രമങ്ങള്‍ തടസമാകരുതെന്നും ഉമ്മന്‍ ചാണ്ടി കത്തിൽ ആവശ്യപ്പെട്ടു.

കര്‍ണാടക സര്‍വകലാശാലകള്‍ അവിടെ പഠന സൗകര്യം ഒരുക്കിയത് കേരളത്തിന് മാതൃകയാക്കാം. ഉക്രെയ്നില്‍ പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി നിവേദക സംഘം ഡല്‍ഹിക്കു പോകണമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.