സൗബിൻ ഷാഹിർ ചിത്രം ജിന്നിൻ്റെ റീലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

സൗബിൻ ഷാഹിർ ചിത്രം ജിന്നിൻ്റെ റീലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ചെന്നൈ: സൗബിൻ ഷാഹിറിനെ നായകനാക്കി സ്ട്രൈറ്റ് ലൈൻ സിനിമാസ് നിർമ്മിച്ച ജിന്നിൻ്റെ റീലീസ് മദ്രാസ് ഹൈ‍കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി 'കൈദി' എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു ചെന്നൈ ഹൈക്കോടതി ജഡ്ജി സ്റ്റേ വിധിച്ചത്. ഹാസ്യപശ്ചാത്തലത്തിലുള്ള ' ജിന്ന്' സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ്.

ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വൻ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.