ചുട്ട് പൊള്ളി കേരളം: ഇന്നും ചൂട് കൂടും; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

ചുട്ട് പൊള്ളി കേരളം: ഇന്നും ചൂട് കൂടും; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവില്‍ കോട്ടയം, കൊല്ലം ജില്ലകളില്‍ 37ഉം, തൃശൂരില്‍ 38ഉം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാദ്ധ്യതയുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണിവരെ പുറം ജോലികള്‍ ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തി. അതേസമയം, കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.