മലപ്പുറം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണമെത്തിച്ചു നൽകിയ കേസിൽ പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ മുൻ പ്രസിഡന്റ് ബി.പി അബ്ദുറസാഖിനെ (50) അറസ്റ്റ് ചെയ്യ്തു. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്.
യുപിയിലെ ലക്നൗ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ 7 ദിവസത്തെക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. വിദേശത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളിത്തമുള്ള റസാഖിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഡിസംബറിൽ ഇഡി പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഡൽഹിയിലെത്താൻ ഇഡി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയ ഇയാൾ അബുദാബിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ്.