തിരുവനന്തപുരം: കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് സംസഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍- ജൂലൈ മാസത്തില്‍ കോവിഡ് നാലാം തരംഗം എത്തുമെന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി
സംസ്ഥാനത്തു മൊത്തം ഇപ്പോള്‍ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 'കോവിഡ് നാലാം തരംഗത്തില്‍ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും.
എന്നാല്‍ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.'
'മാസ്ക് ഒരു പോക്കറ്റ് വാക്സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. പ്രത്യേകിച്ച് വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.