ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളാണ് ഇവര്‍. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൊറന്റോയിലെ ഹൈവേ 402ല്‍ വിദ്യാര്‍ത്ഥികളുടെ വാഹനവും ട്രാക്‌ടര്‍ ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം.
കാനഡയിലെ ഇന്ത്യന്‍ കമ്മീഷണര്‍ അജയ് ബിസാരിയ സംഭവം സ്ഥിരീകരിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം രണ്ട് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും വ്യക്തമാക്കി.
ഹര്‍പ്രീത് സിംഗ്, ജസ്‌പീന്തര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ച വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.