നമ്പര്‍ 18 പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി

നമ്പര്‍ 18 പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ പൊലീസിന് കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുൻപാകെയാണ് സൈജു കീഴടങ്ങിയത്. ഇന്നലെ കേസിലെ ഒന്നാം പ്രതി റോയി വയലാറ്റും കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരിയില്‍ വച്ചാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.

റോയി വയലാറ്റിനെ ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക ഹാജരാക്കും. അതേസമയം മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന്  ഹാജരാകാന്‍ നോട്ടീസ് നൽകി. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച ഹാജരാകണം‍ എന്നാണ് നിര്‍ദ്ദേശം.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ്  കേസ്. കേസിൽ ഇവർ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.