ലോക പോലീസ് ഉച്ചകോടിക്ക് ദുബായില്‍ തുടക്കം

ലോക പോലീസ് ഉച്ചകോടിക്ക് ദുബായില്‍ തുടക്കം

ദുബായ്: ലോക പോലീസ് ഉച്ചകോടിക്ക് ഇന്ന് ദുബായില്‍ തുടക്കമാകും. ദുബായ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകമെങ്ങുമുളള പോലീസ് സേനകളുടെ മേധാവിമാർ പങ്കെടുക്കും. 200 ഓളം പ്രഭാഷകന്മാർ ഉച്ചകോടിക്കെത്തും. 150 എക്സിബിറ്റർമാർ പോലീസ് സേനയുമായി ബന്ധപ്പെട്ട പ്രദർശനത്തില്‍ പങ്കെടുക്കും.


മാർച്ച് 17 നാണ് ഉച്ചകോടി സമാപിക്കുക. വിവിധ മേഖലകളിലുടെ ഉപയോഗവും ദുരുപയോഗവും ഉച്ചകോടിയില്‍ ചർച്ച ചെയ്യും. യുഎന്‍ ഇന്‍റർപോള്‍, വിവിധ നഗരങ്ങളിലെ പോലീസ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. അതേസമയം മയക്കുമരുന്നുള്‍പ്പുടെയുളള മേഖലയിലെ വിവിധ അന്വേഷണ സാധ്യതകളും വെല്ലുവിളികളും ചർച്ചയാകും.

അന്വേഷണത്തിനുതകുന്ന അതി നൂതന കണ്ടുപിടിത്തങ്ങളും ഉച്ചകോടിയോട് അനുബന്ധിച്ചുളള പ്രദർശനത്തിലുണ്ടാകും.
www.worldpolicesummit.com എന്ന വെബ്സൈറ്റില്‍ രജിസ്ട്രർ ചെയ്ത് പൊതുജനങ്ങള്‍ക്കും സൌജന്യമായി പ്രദർശനം കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.