കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡിപ്പോയില്‍ നിന്ന് മായം കലര്‍ന്ന ഇന്ധനം വിതരണം ചെയ്തതായി പരാതി. 21 കോടി രൂപയുടെ മായം കലര്‍ന്ന ഇന്ധനം മലബാറിലെ ആറു ജില്ലകളിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് ഐഒസി വിതരണം ചെയ്തതായി ബിഎംഎസ് യൂണിയനാണ് ആരോപിച്ചത്. ഫറൂഖ് ഡിപ്പോയില്‍ നിന്നാണ് മായം കലര്‍ന്ന ഇന്ധനം നല്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
രഹസ്യമായി വില്‍പ്പന നടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ബിഎംഎസ് അംഗീകൃത യൂണിയനുകള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27ന് എണ്ണ മാറ്റുന്നതിനിടെ പെട്രോളും ഡീസലും കലരുകയായിരുന്നുവെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു. തെളിച്ചൂറ്റുന്നതിനിടെ സംഭവിച്ച പാകപ്പിഴയാണ് മായം കലരാന്‍ കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ റിഫൈനറിയില്‍ വീണ്ടും റിസൈക്ലിംഗിന് അയച്ച് ഇന്ധനം ശുദ്ധീകരിക്കുകയാണ് വേണ്ടത്.
ഹൈ സ്പീഡ് ഡീസല്‍ സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന ഡിപ്പോയിലെ ടാങ്കില്‍ പെട്രോള്‍ നിറയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ 21 കോടി രൂപയുടെ ഇന്ധനത്തില്‍ മായം കലര്‍ന്നതായി യൂണിയനുകള്‍ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഒരു തൊഴിലാളിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.