തിരുവനന്തപുരം: ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെണ്‍കുട്ടികളെ പോലെ മുസ്ലീം സഹോദരിമാരും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻമ്പും ഹിജാബിനെതിരെ തന്റെ നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തെ മറച്ചു വയ്‌ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതിയുടെ വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി പറഞ്ഞു.