തിരുവനന്തപുരം: സ്ഥാനത്ത് കോണ്‍ഗ്രസ് പുനസംഘടന വേണ്ടെന്ന് വെച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ് പ്രഖ്യാപനം. സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം തുടങ്ങാന്‍ സുധാകരന്‍ നിര്‍ദേശം നല്‍കി.
സംഘടന തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പുനസംഘടന വേണ്ടെന്ന നിലപാടില്‍ ആയിരുന്നു എ, ഐ ഗ്രൂപ്പുകള്‍. പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിരുന്നു.
കെപിസിസി പ്രസിഡന്റിന് എതിരെ എട്ട് എംപിമാര്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.