ദുബായ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് യുഎഇയിലെത്തും. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ യുഎഇയിലെത്തുന്നത്. അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടികാഴ്ച നടത്തുമെന്നാണ് സൂചന.
യുഎഇ സന്ദർശനം പൂർത്തിയാക്കിയശേഷം അദ്ദേഹം സൗദി അറേബ്യയും സന്ദർശിക്കും. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി ഊർജ്ജ സുരക്ഷാ പ്രശ്നങ്ങള്‍ ബോറിസ് ജോണ്‍സണ്‍ ചർച്ച ചെയ്യും. റഷ്യ - ഉക്രെയ്ന്‍ പ്രതിസന്ധിയും ചർച്ചയായേക്കും.