ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. 3.15 ഓടെ അഞ്ച് സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ പ്രതികരിച്ചു. നേരത്തെയും ഇറാനില്‍ ഭൂചനലമുണ്ടാകുമ്പോള് അതിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെടാറുണ്ട്. ഈ വർഷം ഇത് ആദ്യമായാണ് അനുഭവപ്പെടുന്നത്.