മോസ്കോ: ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ എന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി റഷ്യ. ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് പ്രസവച്ചെലവിനും ശിശു പരിപാലനത്തിനുമാണ് ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലം നൽകുന്നത്. ജനസംഖ്യാ വർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയതാണ്.
റഷ്യയിലെ 10 പ്രവിശ്യകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നയം നടപ്പിൽ വന്നു. മുമ്പ് മുതിർന്ന സ്ത്രീകൾക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സ്കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 2023ലെ കണക്കനുസരിച്ച് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം.
രാജ്യത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. യുദ്ധത്തെ തുടർന്ന് രാജ്യത്ത് നിന്ന് നാടുവിട്ടുപോയവർ ആയിരക്കണക്കിന് പേരാണ്. ജനസംഖ്യ വീണ്ടും കുറയാൻ ഇടയാക്കുമെന്നതിനാൽ രാജ്യത്ത് ഗർഭഛിദ്രത്തിനും വിലക്ക് വീണു.