കോട്ടയം: കെ റെയിൽ പദ്ധതിക്കെതിരെ പ്രവർത്തകർ സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് ആരോപിച്ചു. പൊലീസിന്റെ ധിക്കാരമാണ് ഇവിടെ കണ്ടതെന്നും ജോസഫ് കുറ്റപ്പെടുത്തി.
'സ്ത്രീകളെയും വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും അടിച്ചമർത്തുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തത് ന്യായീകരിക്കാനാവില്ല. കുറച്ചു കൂടി വിവേകവും പക്വതയും പൊലീസ് കാട്ടണമായിരുന്നു. സാധാരണക്കാരെ അടിച്ചമർത്തി കെ റെയിലുമായി മുന്നോട്ട് പോകാമെന്ന ധാരണയുണ്ടെങ്കിൽ അത് നടക്കില്ലെന്നാണ് സർക്കാരിനെ അറിയിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധിയാളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.