മെട്രോ പില്ലര്‍ നിര്‍മ്മാണത്തില്‍ പിശകുപറ്റി; വിശദമായ പഠനം നടത്തുമെന്ന് ഇ ശ്രീധരന്‍

മെട്രോ പില്ലര്‍ നിര്‍മ്മാണത്തില്‍ പിശകുപറ്റി; വിശദമായ പഠനം നടത്തുമെന്ന് ഇ ശ്രീധരന്‍

തൃശൂര്‍: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തുള്ള 347-ാം നമ്പര്‍ പില്ലര്‍ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇ ശ്രീധരന്‍ നിര്‍മ്മാണത്തില്‍ തനിക്ക് പിശകുപറ്റിയതായി സമ്മതിച്ചത്.

പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും വിശദമായ പഠനം ആവിശ്യമാണെന്നും ഇത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.

പൈലിങ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ 347-ാം നമ്പര്‍ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കല്‍ പഠനത്തില്‍ പറയുന്നു.

തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച ആദ്യം തുടങ്ങുമെന്നാണ് കെഎംഎആല്‍എല്‍ അറിയിക്കുന്നത്. തൂണിന് അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.