കോഴിക്കോട്: കെ റെയില്‍ കല്ലീടലിനെതിരെ കോഴിക്കോട് കല്ലായിലും വന്‍ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കല്ലിടലിനിടെ ഉണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.