കോടതിയലക്ഷ്യം; പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്

 കോടതിയലക്ഷ്യം; പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്

കൊച്ചി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷെര്‍ല ബീഗത്തെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കേസിലാണ് നടപടി. അസറ്റ് ഹോംസ് എംഡി വി.സുനില്‍ കുമാര്‍, കോന്നി അട്ടച്ചാക്കല്‍ സ്വദേശിനി സുമ ദേവി എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

പത്തനംതിട്ട നഗരത്തില്‍ റിങ് റോഡിന് സമീപം കല്ലറക്കടവ് ജംക്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന് നിര്‍മാണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവു പാലിച്ചില്ലെങ്കില്‍ നഗരസഭാ സെക്രട്ടറി 14നു ഹാജരായി വിശദീകരണം നല്‍കണമെന്നു നേരത്തേ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സെക്രട്ടറി ഹാജരായില്ല. തുടര്‍ന്ന് 16നു ഹര്‍ജി പരിഗണിച്ചപ്പോള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചാല്‍ നിശ്ചിത വ്യവസ്ഥകളില്‍ ജാമ്യം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.