തിരുവനന്തപുരം: കെ റയില്‍ പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയില്‍ നിന്ന് ഒരടി പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളെല്ലാം സമാധാനത്തിന്റെ വികസനത്തിന് എതിരാണെന്നും, നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. എന്നാൽ മുഖ്യമന്ത്രി കെ റെയിൻ പദ്ധതിക്കായി ധാർഷ്ട്യം പിടിക്കുമ്പോഴും സംസ്ഥാനത്തുടനീളം കെ.റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാകുകയാണ്.