സ്വര്‍ണക്കടത്തിന് ഹിജാബും പര്‍ദ്ദയും: കണ്ണൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണ വേട്ട

സ്വര്‍ണക്കടത്തിന് ഹിജാബും പര്‍ദ്ദയും: കണ്ണൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണ  വേട്ട

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നികുതി വെട്ടിച്ച് പര്‍ദ്ദയ്ക്കും ഹിജാബിനും ഉള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് പിടികൂടി.

ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലെത്തിയ കതിരൂര്‍ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളത്തിലെ ചെക്കിംഗ് പോസ്റ്റിലെത്തിയപ്പോള്‍ പരിഭ്രമം കാണിച്ച ഇവരെ രഹസ്യമുറിയില്‍ വെച്ച് വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ദേഹത്തണിഞ്ഞ അളവില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവന്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങള്‍ പിടികൂടിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.