ഷാർജ: എമിറേറ്റിലെ ഏറ്റവും വലിയ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം ഷാർജ വ്യവസായ മേഖലയിൽ തുറന്നതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കാറിൽനിന്ന് ഇറങ്ങാതെതന്നെ പി.സി.ആർ പരിശോധന പൂർത്തിയാക്കാവുന്ന സംവിധാനമാണിത്.
50 ദിർഹമാണ് ഫീസ്. ആറു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
ഷാർജ ഫിഫ്ത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രം പൊതുജനങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ടെസ്റ്റിങ് സേവനം ഉറപ്പാക്കും. ഒരേ സമയം 16 വാഹനങ്ങൾ ഉൾകൊള്ളാൻ കേന്ദ്രത്തിനു കഴിയും. എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.