ന്യൂനമര്‍ദം : സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട മഴയെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂനമര്‍ദം : സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി  ഒറ്റപ്പെട്ട മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്ക് ദിശയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ച രാവിലെയോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം വെച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന് തിങ്കളാഴ്ച അസാനി ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.