കാസര്‍കോട്: ഉദുമ പള്ളത്ത് സംസ്ഥാന പാതയില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് രണ്ടു മരണം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. എതിര്‍ ദിശയില്‍ നിന്ന് വന്ന മണല്‍ നിറച്ച ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ചാറ്റല്‍ മഴ പെയ്തിരുന്നു.
ഇന്ന് ഗോവയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ പോകവേയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ ഉണ്ടായിരുന്ന ഇരുവരെയും മിനിലോറി ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.