ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. ഇന്ന് 347 പേരില്‍ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. 1011 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.
27207 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 887729 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 858217 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.