കുവൈറ്റില്‍ ദിവസേനയുളള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയർന്ന വർദ്ധന ശനിയാഴ്ച രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 691 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 136341 ആയി. 2 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 835 ആയും ഉയർന്നു. 558 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് മൊത്തം രോഗമുക്തർ 126,902 ആയി