സൗദിയിലെ ഹൂതി ആക്രമണം, യുഎഇ അപലപിച്ചു

സൗദിയിലെ ഹൂതി ആക്രമണം, യുഎഇ അപലപിച്ചു

അബുദബി: സൗദി അറേബ്യയിലുണ്ടായ ഹൂതി ആക്രമണത്തെ യുഎഇ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ഭീഷണിയാകുന്ന ഇത്തരം അക്രമങ്ങളെ ചെറുക്കണമെന്ന് മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍റ് ഇന്‍റർനാണല്‍ കോപറേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

സാധാരണക്കാരുടെ സുരക്ഷയ്ക്കും ആഗോള ഊർജ്ജ വിതരണസുരക്ഷയ്ക്കും, സാമ്പത്തിക സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം ആവർത്തിച്ചുളള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തരവും നിർണായകവുമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണം. 

എല്ലായ്പ്പോഴുമെന്നപോലെ സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണ യുഎഇ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരിതയ്ക്കും ഭംഗം വരുത്തുന്ന എല്ലാ ഭീഷണികള്‍ക്കുമെതിരെയുളള തങ്ങളുടെ ശക്തമായ നിലപാട് യുഎഇ ആവർത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.