കോവിഡ് 19, യുഎഇയില്‍ 1174 പേരില്‍ കൂടി സ്ഥിരീകരിച്ചു

കോവിഡ് 19, യുഎഇയില്‍ 1174 പേരില്‍ കൂടി സ്ഥിരീകരിച്ചു

യുഎഇയില്‍ 1174 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 149135 ആയി.125561 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 678 പേ‍ർ രോഗമുക്തി നേടിയതോടെ 142561 പേരായി ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. ഇതുവരെ 528 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 6046 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.