പിഴുതെടുക്കുന്ന കെ റെയില്‍ കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി

പിഴുതെടുക്കുന്ന കെ റെയില്‍ കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതുമാറ്റി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്.

തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിച്ച മുഴുവന്‍ കല്ലുകളും ബിജെപിയുടെ നേതൃത്വത്തില്‍ എടുത്ത് മാറ്റും. ഫോട്ടോ എടുത്തിടാനല്ല പകരം പിഴുതെടുത്ത കല്ലുകള്‍ പിണറായിക്ക് കാണാവുന്ന വിധത്തില്‍ അദേഹത്തിന്റെ വസതിക്ക് മുന്നില്‍ സ്ഥാപിക്കുമെന്നും ബിജെപി പറഞ്ഞു.

പദ്ധതിക്കെതിരായ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സമരം കൂടുതൽ ശക്തമാക്കും. കേരളത്തിനെ കടക്കെണിയിലാക്കുന്ന പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാമെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സമരത്തിന്റെ നേതൃത്വം ബിജെപി എറ്റെടുക്കുമെന്നും സ്വന്തം നിലയില്‍ സമരം നടത്തി വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.