നടപടി ചട്ടവിരുദ്ധം: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഒഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി

നടപടി ചട്ടവിരുദ്ധം: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഒഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഒഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍വകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ അംഗങ്ങളെ നിയമിച്ചതിനെതിരെയായിരുന്നു ഹര്‍ജി. സര്‍വകലാശാലയുടെ നടപടിയില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഇടക്കാല ഉത്തരവ്.

നിയമനം ചട്ടവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്മൂലം കൂടി കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബോര്‍ഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ സത്യവാങ്മൂലം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.