ദുബായ്: യുഎഇയില്‍ ഇന്ന് 316 പേരില്‍ മാത്രമാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. 958 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.

26007 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 888383 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 860074 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.