കൊച്ചി: കൊച്ചി മെട്രോയുടെ കൂടുതല്‍ തൂണുകളില്‍ ബല പരിശോധന നടത്തുമെന്ന് ഇ ശ്രീധരന്‍. ഇപ്പോള്‍ ബലക്ഷയം കണ്ടെത്തിയ തൂണിനു സമീപത്തെ തൂണുകളിലാണ് വീണ്ടും ബല പരിശോധന നടത്തുന്നത്.
അതേസമയം ഇപ്പോള്‍ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലക്ഷയത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തും. എന്തെങ്കിലും തകരാറുണ്ടെങ്കില്‍ മെട്രോ ട്രെയിന്‍ ഓടുമ്പോള്‍ ശ്രദ്ധയില്‍പ്പെടുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.