കോർപ്പറേറ്റ് നികുതി, വ്യാപാരങ്ങള്‍ക്കുളള സേവന ഫീസ് കുറയ്ക്കുന്നതിനായി അവലോകനം നടത്തും

കോർപ്പറേറ്റ് നികുതി, വ്യാപാരങ്ങള്‍ക്കുളള സേവന ഫീസ് കുറയ്ക്കുന്നതിനായി അവലോകനം നടത്തും

ദുബായ്: രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും സേവന ഫീസ് കുറയ്ക്കുന്നതിനായി യുഎഇ ധനമന്ത്രാലയം അവലോകനം നടത്തും. വ്യാപാര ലാഭത്തിന്മേല്‍ ഫെഡറല്‍ കോർപ്പറേറ്റ് നികുതി മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2023 ജൂണ്‍ ഒന്നിന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിലായിരിക്കും ഫെഡറല്‍ കോർപ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വരിക. അതോടനുബന്ധിച്ച് വ്യവസായ സമൂഹത്തിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ധനമന്ത്രാലയം അവലോകനത്തിലൂടെ ലക്ഷ്യമിടുന്നത്. 

സ്റ്റാന്‍ഡേർഡ് സ്റ്റാറ്റ്യൂട്ടറി നികുതി നിരക്ക് 9 ശതമാനമായാണ് നിലവില്‍ പ്രഖ്യാപിച്ചിക്കുന്നത്. എന്നാല്‍ 3,75,000 ദിർഹം വരെയുളള ചെറുകിട ബിസിനസുകളെയും സ്റ്റാട്ട് അപ്പുകളെയും പിന്തുയ്ക്കുന്നതിനായി പൂജ്യം ശതമാനമാണ് നികുതി നിരക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.