കേന്ദ്ര സര്‍വകലാശാലാ ബിരുദ പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം

 കേന്ദ്ര സര്‍വകലാശാലാ ബിരുദ പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ദേശീയ ടെസ്റ്റിംങ് ഏജന്‍സി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-സി.യു.ഇ.ടി) ഇനി മുതല്‍ മലയാളം അടക്കം 13 ഭാഷകളില്‍ എഴുതാം.

പ്‌ളസ് ടു മാര്‍ക്കിന് പകരം അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതുപ്രവേശന പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് 45 കേന്ദ്ര സര്‍വകലാശാലകളിലും ബിരുദ പ്രവേശനം. ജൂലൈയിലെ പരീക്ഷയ്ക്കായി അടുത്ത മാസം ആദ്യം അപേക്ഷിക്കാം.

സെക്ഷന്‍ 1എ വിഭാഗത്തിലാണ് മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു ഭാഷകളില്‍ എഴുതാവുന്നത്. ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഭാഷകളില്‍ എഴുതുന്നവര്‍ക്കാണ് 1ബി വിഭാഗം.

ഇവ കൂടാതെ ജനറല്‍ ടെസ്റ്റ്, ആന്ത്രപ്പോളജി, അക്കൗണ്ടിംങ്, ബുക്ക് കീപ്പിംങ് തുടങ്ങി ആറ് ഡൊമൈനുകള്‍ അടങ്ങിയ വിഭാഗവുമുണ്ട്. എന്‍.സി.ആര്‍.ടി.സി സിലബസ് പ്രകാരം രാവിലെയും ഉച്ചയ്ക്കുമായി രണ്ടുഘട്ടങ്ങളായാകും പരീക്ഷ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.