യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞൊഴുകിയേക്കും. റോഡുകളില്‍ തെന്നിമാറാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാറ്റ് വീശാനുളള സാധ്യതയുമുണ്ട്. യുഎഇയുടെ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. കനത്ത മഴയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അതേസമയം അസ്ഥിരകാലാവസ്ഥ അനുഭവപ്പെടാനുളള സാധ്യതയുളളതിനാല്‍ അലർജിയടക്കമുളള അസുഖങ്ങളുളളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാരും നല്കുന്ന മുന്നറിയിപ്പ്.