തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.
നാളെ ഉച്ചയ്ക്ക് മുന്‍പായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുന്നത്.
സില്‍വര്‍ ലൈന്‍, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് പിന്തുണ തേടി കഴിഞ്ഞ വര്‍ഷം ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.