സ്വകാര്യബസ് സമരം തുടങ്ങി; നിരക്കു വര്‍ധന ഉടന്‍

സ്വകാര്യബസ് സമരം തുടങ്ങി; നിരക്കു വര്‍ധന ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് സമരം തുടങ്ങി. നിരക്കുവര്‍ധന ആവശ്യപ്പെട്ട് 7000-ത്തോളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.

കുറഞ്ഞ നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. പരീക്ഷാ സമയമായം ആതിനാല്‍ പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു.

അതേസമയം ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കു പാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ് ഉടമകള്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.