കെ റെയിലിന് പ്രധാനമന്ത്രിയുടെ 'ക്ലിയറന്‍സ്': പിണറായി ഇന്ന് മോഡിയെ കാണും

കെ റെയിലിന് പ്രധാനമന്ത്രിയുടെ 'ക്ലിയറന്‍സ്': പിണറായി ഇന്ന് മോഡിയെ കാണും

തിരുവനന്തപുരം: പ്രതിഷേധം ശക്തമാകുന്നതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനുളള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.

പദ്ധതിയുടെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.